എസ് ബൈക്ക് മോഡ് സുരക്ഷ സംവിധാനം സാംസംഗ് ഗാലക്‌സി ജെ 3

Posted on: April 6, 2016

Samsung-Galaxy-J3-Big

കൊച്ചി: ഇരുചക്ര വാഹനയാത്രികർക്കായി എസ് ബൈക്ക് മോഡ് സുരക്ഷ സംവിധാനവുമായി സാംസംഗ് ഗാലക്‌സി ജെ 3 വിപണിയിൽ. ഇരുചക്ര വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുവാനാണ് എസ് ബൈക്ക് മോഡിലൂടെ സാംസംഗ് ഗാലക്‌സി ജെ 3 ലക്ഷ്യം വെയ്ക്കുന്നത്.

എസ് ബൈക്ക് മോഡ് ആക്ടിവേറ്റ് ചെയ്താൽ വാഹനമോടിക്കുമ്പോൾ ആരെങ്കിലും ഫോണിൽ വിളിച്ചാൽ ജെ 3 ഉപയോക്താവ് വാഹനം ഓടിക്കുകയാണെന്ന മൂൻകൂർ റെക്കോർഡ് ചെയ്ത സന്ദേശം വിളിക്കുന്നയാൾക്ക് ലഭിക്കുന്നു. ഇതുവഴി വാഹനം ഓടിക്കുന്നതിനിടയിൽ ഫോണിൽ വരുന്ന കോളുകളും, സന്ദേശങ്ങളും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകുന്നു.

Samsung-Galaxy-J3-phone-Big

1280 x 720 പിക്‌സൽ റെസല്യൂഷനുള്ള 5 ഇഞ്ച് എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസ്, 1.5 ഗിഗാഹെർട്‌സ് ക്വാഡ്‌കോർ പ്രോസസർ, 8 ജിബി റോം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേർണൽ മെമ്മറി, എൽഇഡി ഫ്‌ളാഷുള്ള 8 മെഗാപിക്‌സൽ പിൻ കാമറ, 5 മെഗാ പിക്‌സൽ മുൻ കാമറ, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ. ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ സാംസംഗ് ഗാലക്‌സി ജെ 3 തെരഞ്ഞെടുക്കാം. വില 8,990 രൂപ. സ്‌നാപ് ഡീൽ വഴിയും ഗാലക്‌സി ജെ 3 ലഭ്യമാകും.