സാംസംഗ് ഗ്യാലക്‌സി എസ്6 എഡ്ജ് എമറാൾഡ് ഗ്രീൻ വിപണിയിൽ

Posted on: June 16, 2015

Samsung-S6-edge-green-big

കൊച്ചി : സാംസംഗ് ഗ്യാലക്‌സി എസ്6 എഡ്ജ് എമറാൾഡ് ഗ്രീൻ നിറത്തിൽ വിപണിയിലെത്തി. നിലവിലുളള വൈറ്റ് പേൾ, ബ്ലാക്ക് സഫയർ, ഗോൾഡ് പ്ലാറ്റിനം എന്നീ നിറങ്ങൾക്ക് പുറമെയാണ് എമറാൾഡ് ഗ്രീൻ വിപണിയിലെത്തുന്നത്. 32 ജിബി വേരിയന്റിൽ മാത്രമാണ് ഗ്യാലക്‌സി എസ്6 എഡ്ജ് എമറാൾഡ് ഗ്രീൻ ലഭ്യമാവുക.

എല്ലാ മുൻനിര സാംസംഗ് റീട്ടെയ്ൽ സ്‌റ്റോറുകളിലും എമറാൾഡ് ഗ്രീൻ ഗ്യാലക്‌സി എസ് സിക്‌സ് എഡ്ജ് ലഭ്യമാണ്. ഗുണനിലവാരത്തിലും രൂപകൽപനയിലും ശ്രദ്ധേയമായ സാംസംഗിന്റെ ഗ്യാലക്‌സി എസ്6 എഡ്ജ്, ഗ്യാലക്‌സി എസ്6 എന്നീ സ്മാർട്ട് ഫോണുകൾ മുന്തിയ ഇനം മെറ്റലിലും ഗ്ലാസിലുമാണ് നിർമ്മിച്ചിരിക്കുന്നത്.