എൽ ആൻഡ് ടി ഫിനാൻസിന് ലാഭത്തിൽ 10 ശതമാനം വർധന

Posted on: April 28, 2015

L&T-Finance-logo-big

കൊച്ചി: എൽ ആൻഡ് ടി ഫിനാൻസിന് 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ 206 കോടി രൂപ ലാഭമുണ്ടാക്കി. 187 കോടിയായിരുന്നു മുൻ വർഷം അവസാന ക്വാർട്ടറിലെ ലാഭം. വർധന 10 ശതമാനം. 2014-15 ധനകാര്യവർഷം അറ്റാദായം 736 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വളർച്ച കൈവരിച്ചു.

ട്രാക്ടറുകളും ടൂ വീലറുകളും വാങ്ങാൻ കൂടുതൽ വായ്പ നൽകിയതിലൂടെ കമ്പനിക്കു വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞുവെന്ന് എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് ചെയർമാനും എംഡിയുമായ വൈ. എം. ദിയോസ്ഥലി പറഞ്ഞു.