ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫിന് 98.6 ശതമാനം ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് കൈവരിച്ചു

Posted on: March 1, 2024

കൊച്ചി : ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 98.6 ശതമാനം എന്ന മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്കു കൈവരിച്ചു. ആദ്യ ത്രൈമാസത്തില്‍ 98.10 ശതമാനം എന്ന നിരക്കായിരുന്നു കൈവരിച്ചിരുന്നത്.

രണ്ടാം ത്രൈമാസത്തില്‍ ഇത് 98.14 ശതമാനവും മൂന്നാം ത്രൈമാസത്തില്‍ 98.52 ശതമാനവും ആയി. അന്വേഷണങ്ങള്‍ ആവശ്യമില്ലാത്ത ക്ലെയിമുകളില്‍ സെറ്റില്‍മെന്റിനായി എടുക്കുന്ന ശരാശരി സമയം 1.3 ദിവസമാണെന്നും 2023 ഡിസംബറില്‍ അവസാനിച്ച ഒന്‍പതു മാസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അര്‍ഹമായ ഡെത്ത് ക്ലെയിമുകളില്‍ എല്ലാ രേഖകളും ലഭിച്ച് ഒരു ദിവസത്തിനു ശേഷം അവ സെറ്റില്‍ ചെയ്യുന്നു എന്ന് ഉറപ്പാക്കുന്ന രീതിയാണ് ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് പിന്തുടരുന്നത്. 214.70 കോടി രൂപ വരുന്ന 3070 ഡെത്ത് ക്ലെയിമുകളാണ് കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ ക്ലെയിം ഫോര്‍ ഷുവറിനു കീഴില്‍ തീര്‍പ്പാക്കിയിട്ടുള്ളത്.