മെഷീന്‍ ലേണിംഗ് മോഡലുകള്‍ പ്രയോജനപ്പെടുത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: March 1, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപുലമായ മെഷീന്‍ ലേണിംഗ് മോഡലുകള്‍ അവതരിപ്പിച്ചു.

പ്രീമിയം പുതുക്കുന്നത് ഉപഭോക്താക്കള്‍ക്ക് സ്വയവും അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കാനും സഹായിക്കുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 13-ാം മാസത്തെ സ്ഥിരത അനുപാതം 2021 ഡിസംബറില്‍ 83 ശതമാനം ആയിരുന്നത് 2022 ഡിസംബറില്‍ 85.9 ശതമാനമായി ഉയര്‍ന്നു. അതുപോലെ 61-ാം മാസത്തെ സ്ഥിരത അനുപാതം 2021 ഡിസംബറിലെ 50.2 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 64.8ശതമാനം ആയി ഉയര്‍ന്നു.

കമ്പനിക്ക് നല്‍കാവുന്ന വിവിധ ഇന്‍പുട്ടുകളിലേയ്ക്കും സാധ്യതകളിലേയ്ക്കും ഉപഭോക്തൃ താല്‍പ്പര്യം മനസിലാക്കാന്‍ വിപുലമായ മോഡലുകള്‍ സഹായിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കാനും പുതിയ ഉപഭോക്താക്കളുടെ നിക്ഷേപ ഭാവിയെ സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കുന്നതിനും കമ്പനിയെ സഹായിച്ചിട്ടുണ്ട്. സംശയദൂരീകരണത്തിന് മുതിര്‍ന്ന സെയില്‍സ് മാനേജര്‍മാരുമായുള്ള ആശയവിനിമയം വഴി മികച്ച ഉപഭോക്തൃ അനുഭവം നല്‍കാന്‍ കഴിഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഡാറ്റാസയന്‍സും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നു. ദീര്‍ഘകാല സുരക്ഷയ്ക്കും നിക്ഷേപ ആവശ്യങ്ങള്‍ക്കും അവരെ സഹായിക്കുക എന്നതാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറസിന്റെ കാഴ്ചപ്പാടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ധീരന്‍ സാലിയന്‍ പറഞ്ഞു.