പുതിയ ഡിജിറ്റല്‍ ക്യാമ്പയിന്‍ അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: January 6, 2023

കൊച്ചി : ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലോകത്തെ മുന്‍നിര ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവുമായി സഹകരിച്ച് ‘360 ഡിഗ്രി ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ വിത്ത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്’ എന്ന പേരിലുള്ള പുതിയ ഡിജിറ്റല്‍ ക്യാമ്പയിനു തുടക്കമിട്ടു. ഉത്തരവാദിത്വം, വിശ്വാസ്യത, സ്ഥിരത എന്നിവയ്ക്കൊപ്പം ഏത് നിര്‍ണായക സാഹചര്യത്തിലും 360 ഡിഗ്രി സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഓള്‍റൗണ്ട് ലൈഫ് കവര്‍ കമ്പനി നല്‍കുന്നുവെന്ന സന്ദേശമാണ് ക്യാമ്പയിനിലൂടെ ഉയര്‍ത്തുന്നത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഏറ്റവും സ്ഥിരതയുള്ളതും, ഏത് ഘട്ടത്തിലും ടീമിന് ആശ്രയിക്കാവുന്നതുമായ ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. കളിക്കളത്തില്‍ ഏതു കോണിലേക്കും ബാറ്റുവീശുന്ന താരം ‘മിസ്റ്റര്‍ 360 ഡിഗ്രി’ എന്ന പേരിലാണ് അറിയപ്പെടുന്നതും. സമാനമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ എല്ലാ ഓഫറുകളും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കളുടെ വൈവിധ്യവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ആവശ്യങ്ങള്‍ നിറവേറ്റുകയും, 360 ഡിഗ്രി സാമ്പത്തിക പരിരക്ഷ നല്‍കുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്കെതിരെ കമ്പനി 360 ഡിഗ്രി സാമ്പത്തിക പരിരക്ഷയും ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സുരക്ഷ നല്‍കുന്നതിനും, അവരെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കമ്പനിയുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ശ്രേണി പ്രാപ്തരാക്കുകയും ചെയ്യുന്നു.

സൂര്യകുമാര്‍ യാദവുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മനീഷ് ദുബെ പറഞ്ഞു. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്. എല്ലായ്പ്പോഴും വാഗ്ദാനങ്ങള്‍ പാലിക്കുകയും രണ്ട് പതിറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം സമ്പാദിക്കുകയും ചെയ്ത ഞങ്ങളുടെ ബ്രാന്‍ഡുമായി സഹകരിക്കുവാന്‍ അദ്ദേഹം അനുയോജ്യമാണെന്നും മനീഷ് ദുബെ പറഞ്ഞു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ 360 ഡിഗ്രി ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ കാമ്പയിനില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് സൂര്യകുമാര്‍ യാദവും പ്രതികരിച്ചു.