ബാങ്ക് ഓഫ് മഹാരാഷയുടെ അറ്റാദായം 34 ശതമാനം ഉയര്‍ന്നു

Posted on: January 20, 2024

കൊച്ചി : ബാങ്ക് ഓഫ് മഹാരാഷയുടെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 34% ഉയര്‍ന്ന് 1,036കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 775 കോടിരൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4,770 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനം24.56 ശതമാനം വര്‍ധിച്ച് 2,466കോടി രൂപയായി. മുന്‍ വര്‍ഷം1,980 കോടി രൂപ. 5,171 കോടി രൂപ പലിശ വരുമാനം നേടി. മുന്‍വര്‍ഷം 4,129 കോടി രൂപ. പ്രവര്‍ത്തന ലാഭം 27.32 ശതമാനം വര്‍ധിച്ച് 2,012 കോടിയായി ഉയര്‍ന്നു.