ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 72 ശതമാനം വര്‍ധിച്ച് 920 കോടിയായി

Posted on: October 19, 2023

കൊച്ചി : ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 920 കോടി രൂപയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 535 കോടിയില്‍ നിന്ന് 72 ശതമാനം ലാഭവര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തെ അപേക്ഷിച്ച് ലാഭത്തില്‍ 4.27 ശതമാനം വര്‍ധന രേഖപ്പെടുത്തി. പലിശ വരുമാനം ഉയര്‍ന്നതും കിട്ടാക്കടം കുറഞ്ഞതുമാണ് ലാഭം വര്‍ധിക്കാന്‍ ഇടയാക്കിയത്. ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 4317 കോടിയില്‍ നിന്ന് 5796 കോടി രൂപയായി ഉയര്‍ന്നു.

32.85 ശതമാനം വര്‍ധനയാണുണ്ടായത്. മൊത്തം നിഷ്‌ക്രിയ ആസ്തി 3.40 ശതമാനത്തില്‍ നിന്ന് 2.19 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനത്തില്‍ നിന്ന് 0.23 ശതമാനമായും കുറഞ്ഞിട്ടുണ്ട്.