ശ്രീറാം ലൈഫ് ഇന്‍ഷ്വറന്‍സിന് 88 ശതമാനം വളര്‍ച്ച

Posted on: November 16, 2023

കൊച്ചി : ഇന്‍ഷ്വറന്‍സ് പോളിസികളുടെ വില്പ്പനയില്‍ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ശ്രീറാം ലൈഫ് ഇന്‍ഷ്വറന്‍സിന് 88 ശതമാനം വളര്‍ച്ച നേടി.

രണ്ടു ത്രൈമാസങ്ങളിലായി 860 കോടി രൂപയുടെ പോളിസികളാണ് റീട്ടെയ്ല്‍, ഗ്രൂപ്പ് വിഭാഗങ്ങളിലായി വിറ്റത്. കമ്പനി 1,42,914 വ്യക്തിഗത പോളിസികള്‍ വിറ്റു. ഇതോടെ ഏറ്റവും കൂടുതല്‍ പോളിസികള്‍ വിറ്റ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌കമ്പനികളില്‍ ശ്രീറാം ഏഴാം സ്ഥാനത്തി.

സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 70 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കമ്പനികൈകാര്യം ചെയ്യുന്ന ആസ്തികള്‍ 25 ശതമാനം വാര്‍ഷിക വര്‍ധനയോടെ 10,146 കോടി രൂപയിലുമെത്തി.