25
Thursday
April 2024
April 2024
ശ്രീറാം ലൈഫിന് 38 ശതമാനം പ്രീമിയം വളർച്ച
Posted on: April 26, 2016
മുംബൈ : ശ്രീറാം ലൈഫ് ഇൻഷുറൻസിന്റെ ഗ്രോസ് റിട്ടൺ പ്രീമിയം 2015-16 ൽ 38 ശതമാനം വർധിച്ച് 1020 കോടിയായി. ഇതിൽ 314 കോടി റിന്യുവൽ വരുമാനമാണ്. മുൻവർഷം 741 കോടി രൂപയായിരുന്നു ഗ്രോസ് റിട്ടൺ പ്രീമിയം.
കഴിഞ്ഞ ധനകാര്യവർഷം 2.67 ലക്ഷം റീട്ടെയ്ൽ പോളിസികൾ വിറ്റഴിച്ചതായി ശ്രീറാം ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ ജയിൻ പറഞ്ഞു. ദക്ഷിണേന്ത്യ ഒഴികെയുള്ള വിപണികളിൽ 50 ശതമാനം ബിസിനസ് വളർച്ച നേടിയതായും അദേഹം ചൂണ്ടിക്കാട്ടി.
TAGS: Gross Written Premium | Shriram Life Insurance |