02
Thursday
May 2024
May 2024
ധനലക്ഷ്മി ബാങ്കിന് 17 കോടി രൂപ അറ്റാദായം
Posted on: February 14, 2015
തൃശൂർ : ധനലക്ഷ്മി ബാങ്കിന് നടപ്പു ധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടറിൽ 17.10 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 119.37 കോടി രൂപ നഷ്ടത്തിലായിരുന്നു. മൊത്ത വരുമാനം മുൻവർഷം ഇതേകാലയളവിലെ 328 കോടിയിൽ നിന്ന് 345 കോടി രൂപയായി വർധിച്ചു.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി മുൻവർഷം ഇതേകാലയളവിലെ 7.05 ശതമാനത്തിൽ നിന്ന് 7.37 ശതമാനമായി വർധിച്ചു. അതേസമയം അറ്റ നിഷ്‌ക്രിയ ആസ്തി 4.64 ശതമാനത്തിൽ നിന്ന് 4.52 ശതമാനമായി മെച്ചപ്പെട്ടു. കിട്ടാക്കടം 546 കോടിയിൽ നിന്ന് 575 കോടി രൂപയായി. 2014-15 ലെ ഒൻപതു മാസക്കാലത്ത് ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 25 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 118 കോടി രൂപ നഷ്ടത്തിലായിരുന്നു.
TAGS: Dhanlaxmi Bank | Q3 Results 2014-15 |
News in this Section
Trending News