ടിസിഎസ് ജീവനക്കാരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

Posted on: July 10, 2021

മുംബൈ : ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 2021 ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം ജീവനക്കാര്‍ 5,09,058 ആയെന്ന് കമ്പനി അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം ആദ്യക്വാര്‍ട്ടറില്‍ മാത്രം പുതുതായി 20,409 പേര്‍ക്ക് നിയമനം നല്‍കി.

ഏതെങ്കിലുമൊരു ക്വാര്‍ട്ടര്‍ വര്‍ഷത്തില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന നിയമനമാണിതെന്ന് കമ്പനിയുടെ ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ് മേധാവി മിലിംഗ് ലക്കഡ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം 40,000 പേരെയാണ് കാമ്പസില്‍ നിന്ന് കമ്പനി നിയമിച്ചത്. ഈ വര്‍ഷവും 40, 000 അല്ലെങ്കില്‍
അതില്‍ കൂടുതല്‍ പേരെ കാമ്പസില്‍ നിന്ന് കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം ജീവനക്കാരില്‍ 36.2 ശതമാനം സ്ത്രീകളാണ്. 155 രാജ്യങ്ങളില്‍നിന്നുള്ളവര്‍ കമ്പനിയുടെ ഭാഗമാണ്.

TAGS: TCS |