റെക്കോര്‍ഡ് ലാഭവിഹിതവുമായി ടാറ്റാ സ്റ്റീല്‍

Posted on: July 3, 2021

മുംബൈ ; കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവീതം പ്രഖ്യാപിച്ച് രാജ്യത്ത
ആദ്യ ഉരുക്കുനിര്‍മാണ കമ്പനിയായ ടാറ്റാ സ്റ്റീല്‍. 2020-21 സാമ്പത്തികവര്‍ഷം പൂര്‍ണമായി പണം കൊടുത്തു.
തീര്‍ത്ത ഓഹരിയൊന്നിന് 25രൂപ വീതവും ഭാഗികമായി പണം നല്‍കിയിട്ടുള്ള ഓഹരിയൊന്നിന് 6.25 രൂപ വീതവുമാണ് ലാഭവീതം നല്‍കുക.

2020-21 സാമ്പത്തികവര്‍ഷം കമ്പനിയുടെ കടബാധ്യതയില്‍ 29,390 കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ ബാധ്യതകള്‍ 76,389 കോടിയായി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തികവര്‍ഷം കടബാധ്യതയില്‍ 28 ശതമാനം കുറവാണ് ഉണ്ടായതെന്ന് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖന്‍ അറിയിച്ചു.

TAGS: Tata Steel |