ആദിവാസികളുമായി ടാറ്റാ സ്റ്റീല്‍ സംവാദം

Posted on: September 14, 2019

കൊച്ചി : ആദിവാസികളുടെ വ്യക്തിത്വ വികസനത്തിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചേര്‍ന്ന് ടാറ്റ സ്റ്റീല്‍ സംവാദം സംഘടിപ്പിച്ചു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 19 ആദിവാസി സമൂഹങ്ങളിലെ  78 പേര്‍ പങ്കെടുത്തു.

കൂര്‍ഗ് കോളേജ് ഓഫ് ഫോറസ്ട്രി ഡീന്‍ സി.ജി. കുശലപ്പ, ടാറ്റാ സ്റ്റീല്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചീഫ് സൗരവ് റോയ് എന്നിവര്‍ സംവാദം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി വനിതാ പൈലറ്റായ അജ്മീര ബോബി, താജ് മടിക്കേരി റിസോര്‍ട്ട് ഷെഫ് ജോസ് ജെ. തച്ചില്‍ തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു.

TAGS: Tata Steel |