മുത്തൂറ്റ് ഫിനാന്‍സിന് 2,795 കോടിസംയോജിത ലാഭം

Posted on: February 11, 2021

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലയളവില്‍ 2,795 കോടി രൂപ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം നേടി. 20 ശതമാനം വാര്‍ഷിക വര്‍ധനയാണ് സംയോജിത ലാഭത്തില്‍ ഉണ്ടായത്. കമ്പനിയുടെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 2,726 കോടി രൂപയായി. ഡിസംബര്‍ ക്വാര്‍ട്ടറില്‍ കമ്പനിയുടെ സംയോജിത ലാഭം 1,007 കോടി രൂപയാണ്.

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43,436 കോടി രൂപയായിരുന്നു. ഡിസംബര്‍ ക്വാര്‍ട്ടറില്‍ സ്വര്‍ണ വായ്പ 3,389 കോടി രൂപ വര്‍ധിച്ച് 49,622 കോടി രൂപയിലെത്തി.

 

TAGS: Muthoot Finance |