ധനലക്ഷ്മി ബാങ്കിന് 20.10 കോടി രൂപ ലാഭം

Posted on: November 5, 2020

തൃശൂര്‍ : ധനലക്ഷ്മി ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പകുതിയില്‍ 20.10 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ഇതേ കാലയളവിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 76.96 കോടി രൂപ. മൊത്തം നിക്ഷേപം 7.03 ശതമാനം വളര്‍ന്ന്, 11436 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപത്തില്‍ 31.22 ശതമാനം കറന്റ് സേവിംഗ്‌സ് നിക്ഷേപങ്ങളാണ്.