ധനലക്ഷ്മി ബാങ്കിന് 134.30 കോടി പ്രവര്‍ത്തനലാഭം

Posted on: May 21, 2022

കൊച്ചി : ധനലക്ഷ്മി ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 134.30 കോടി രൂപയുടെ പ്ര
വര്‍ത്തനലാഭം. ഇക്കാലയളവിലെ അറ്റാദായം35.90 കോടി. ബാങ്കിന്റെ മൊത്തം ബിസിനസ് 10.69 ശതമാ
നം വളര്‍ന്ന് 20847 കോടിയായി.

അറ്റ പലിശ വരുമാനം 329.65 കോടിയില്‍ നിന്നും 362.32 കോടിയായി വര്‍ധിച്ച് 9.91 ശതമാനം വര്‍ധന രേഖപ്പെടുത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ചെറുകിട വായ് സ്വര്‍ണപണയവാ, കറന്റ്/സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, നിഷ്‌ക്രിയ ആസ്തി തിരിച്ചുപിടിക്കല്‍, പലിശയേതര വരുമാന വര്‍ധന എന്നിവയ്ക്കായിരിക്കും ബാങ്ക് ഊന്നല്‍ നല്‍കും.