ധനലക്ഷ്മി ബാങ്കില്‍ പുതിയ ഡയറക്ടര്‍മാര്‍

Posted on: August 20, 2020


കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി പി.കെ. വിജയകുമാര്‍, ജി. രാജഗോപാലന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തു. ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍, ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റിട്ടയേര്‍ഡ് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനാണ് വിജയകുമാര്‍.

ഫെഡറല്‍ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ (ഐ.ടി.) ആയി വിരമിച്ചയാളാണ് രാജഗോപാലന്‍ നായര്‍. ജി. സുബ്രഹ്മണ്യ അയ്യര്‍, ആര്‍. സുശീല മേനോന്‍ എന്നിവരെ കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. ഇതോടെ ബാങ്കിന് നാല് പുതിയ ഡയറക്ടര്‍മാരായി.