ധനലക്ഷ്മി ബാങ്കിന് 38.2 കോടി രൂപ ലാഭം

Posted on: May 27, 2023

കൊച്ചി : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ 63.3 ശതമാനം വര്‍ധിച്ച് 38.2കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ ത്രൈമാസത്തില്‍ ഇത് 23 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 49.36 കോടി രൂപയാണ്. ബാങ്കി
ന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.32 ശതമാനം വളര്‍ച്ച കൈവരിച്ച് 23,206
കോടി രൂപയായി.

മുന്‍ വര്‍ഷം ഇത് 20,847 കോടി രൂപയായിരു മാര്‍ച്ച് ക്വാര്‍ട്ടറിലെ അറ്റ പലിശ വരുമാനം 19.5 ശതമാനം വര്‍ധിച്ച് 115.2 കോടി രൂപയായത് മികച്ച ലാഭവളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 96.4 കോടി രൂപയായിരുന്നു.

2022 ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ബാങ്കിന്റെ അറ്റാദായം 21.73 കോടി രൂപയും അറ്റ പലിശ വരുമാനം 126.86 കോടി രൂപയുമായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ അറ്റലാഭമാര്‍ജിന്‍ 12.25 ശതമാനം ഉയര്‍ന്നു. മാര്‍ച്ച് ത്രൈമാസത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 12.38 ശതമാനം ഉയര്‍ന്ന് 38.56 കോടി രൂപയുമായി.