ഷെയര്‍ഖാന്‍ പുതിയ ഡിസ്‌ക്കൗണ്ട് ബ്രോക്കിംഗ് കമ്പനി അവതരിപ്പിച്ചു

Posted on: June 4, 2020

കൊച്ചി: ബിഎന്‍പി പാരിബയുടെ പൂര്‍ണ സബ്സിഡിയറിയും ഇന്ത്യയിലെ മുന്‍നിര റീട്ടെയില്‍ ബ്രോക്കിംഗ് കമ്പനികളില്‍ ഒന്നുമായ ഷെയര്‍ഖാന്‍ പുതിയ സബ്സിഡിയറി കമ്പനിയുമായി ഡിസ്‌ക്കൗണ്ട് ബ്രോക്കിംഗ് മേഖലയിലേക്കു കടന്നു. ട്രേഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും www.projectleapp.comല്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരത്തോടെയുള്ള ഇന്ത്യയില്‍ ആദ്യമായുള്ള ബീറ്റാ ടെസ്റ്റിംഗുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ നിരവധി സവിശേഷതകളുമായി നൂറ് ആല്‍ഫ ട്രേഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ലൈവ് മാര്‍ക്കറ്റ് മോഡില്‍ പുതിയ സംവിധാനത്തില്‍ ടെസ്റ്റ് നടത്തുവാന്‍ ഇത് അനുവാദം നല്‍കും. വാച്ച്ലിസ്റ്റ്, ഡീറ്റെയില്‍ ക്വോട്ടുകള്‍, ഓര്‍ഡറുകള്‍, റിപോര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ടാകും. ഇതേ തുടര്‍ന്ന് മുതിര്‍ന്ന ലീഡര്‍ഷിപ്പ് ടീമിന് പ്രതികരണം നല്‍കാനും ഇവിടെ സൗകര്യമുണ്ടാകും.

ആദ്യമെത്തുന്ന നൂറ് ആല്‍ഫ ട്രേഡര്‍മാരും നിക്ഷേപകരും കുറഞ്ഞത് അഞ്ചു ലക്ഷം രൂപ മാര്‍ജിനായി നല്‍കുകയും അവര്‍ക്കുള്ള സ്വാഗത സമ്മാനമായി ഒരു വര്‍ഷത്തെ സൗജന്യ ബ്രോക്കറേജ് ലഭിക്കുകയും ചെയ്യും. www.projectleapp.com ല്‍ അപേക്ഷിച്ച് ഇതില്‍ ഉള്‍പ്പെടാനാവും.

ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ച് ബീറ്റാ ടെസ്റ്റിംഗ് നടത്തിയ ശേഷം 2020-21 വര്‍ഷം പ്രെജക്ട് ലീപ് പൂര്‍ണ സേവനം ആരംഭിക്കും.

ഷെയര്‍ഖാന്‍ 2020-ല്‍ പ്രവര്‍ത്തനത്തിന്റെ 20 വര്‍ഷങ്ങളും 20 ലക്ഷം ഉപഭോക്താക്കളും എന്ന രണ്ട് സുപ്രധാന നാഴികക്കല്ലുകളാണ് പിന്നിട്ടിട്ടുള്ളത്. ഇതിലുപരിയായി ഉപഭോക്താക്കളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള സമ്പൂര്‍ണ സംവിധാനമായി മാറിയിട്ടുമുണ്ട്. 541 നഗരങ്ങളിലായി ഇന്റലിജന്റ് ഹുമന്‍ ശൃംഖലയിലൂടെ സവിശേഷമായ നിരവധി സേവനങ്ങളാണ് ഷെയര്‍ഖാന്‍ നല്‍കുന്നത്.

പുതിയ ഉപഭോക്താക്കള്‍ക്കായുള്ള മൂന്നു മാസത്തെ ഓണ്‍ ബോര്‍ഡിംഗ് പ്രോഗ്രാം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് സാങ്കേതിക വിശകലനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ലൈവ് ഓണ്‍ലൈന്‍ സെഷന്‍, ഷെയര്‍ഖാന്‍ ശാഖകള്‍ നോളേജ് കേന്ദ്രങ്ങളാക്കി മാറ്റല്‍ തുടങ്ങിയവയെല്ലാം ഇങ്ങനെ നല്‍കുന്ന സവിശേഷ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡിസ്‌ക്കൗണ്ട് ബ്രോക്കിംഗിനും സമ്പൂര്‍ണ സേവനത്തിനും പ്രത്യേക കമ്പനികളും ബ്രാന്‍ഡുകളും എന്നതാണ് തങ്ങളുടെ സമീപനമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഷെയര്‍ഖാന്‍ സിഇഒ ജയ്ദീപ് അരോര ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഓഹരി വിപണിക്കു കുറഞ്ഞ തോതിലെ സാന്നിധ്യം മാത്രമുള്ളതിനാല്‍ ഇതിനു വളരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS: Sharekhan |