ഷെയർഖാൻ ബിഎൻപി പാരിബാസ് ഉപഭോക്തൃ അടിത്തറ ഇരട്ടിയാക്കുന്നു

Posted on: January 9, 2017

കൊച്ചി : ഷെയർഖാൻ ബിഎൻപി പാരിബാസ് അഞ്ചു വർഷത്തിനകം ഉപഭോക്തൃ അടിത്തറ ഇരട്ടിയാക്കാനൊരുങ്ങുന്നു. അഞ്ചു വർഷത്തിനുള്ളിൽ 14 ലക്ഷവും ഇടപാടുകാരും 20,000 കോടിയുടെ മ്യൂച്ച്വൽ ഫണ്ട് ആസ്തിയുമായി രാജ്യത്തെ ആദ്യ 15 മ്യൂച്ച്വൽ ഫണ്ട് വിതരണക്കാരിൽ ഉൾപ്പെടുകയാണ് ലക്ഷ്യം.

വലിയൊരു ലക്ഷ്യവും സാങ്കേതിക രംഗത്തെ നിർണായക നിക്ഷേപവുമായി ഷെയർഖാൻ ബിഎൻപി പാരിബാസിനെ ആവേശകരമായൊരു ബ്രാൻഡായി വളർത്തുമെന്ന് ബിഎൻപി പരിബാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തിയറി ലബോർദെ പറഞ്ഞു.

ഹോൾസെയിൽ ബാങ്കിംഗിലും റീട്ടെയ്ൽ പണമിടപാടു സേവനങ്ങളിലും ഇന്ത്യയിലെ ബിസിനസ് വികസിപ്പിക്കുന്നതിൽ ബിഎൻപി പാരിബാസ് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ മേധാവിയും സിഇഒയുമായ ജോറിസ് ഡിയേഴ്‌സ്‌ക് പറഞ്ഞു. ഷെയർഖാൻ ബിഎൻപി പാരിബാസ് ഗ്രൂപ്പിന്റെ ശക്തമായ നെറ്റ്‌വർക്ക് സേവിംഗ്‌സ് നിക്ഷേപ ഉത്പന്നങ്ങളുടെ വിതരണത്തിലെ നെടുംതൂണാവുമെന്നും അദേഹം കൂട്ടിചേർത്തു.

ഓൺലൈൻ റീട്ടെയ്ൽ ബ്രോക്കിംഗിൽ മുന്നിൽ നിൽക്കുന്ന ഷെയർഖാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ഇലക്‌ട്രോണിക് വ്യാപാരം അവതരിപ്പിച്ചപ്പോൾ മുതൽ ഡിജിറ്റൽ അവസരം വിനിയോഗിക്കുന്നുണ്ടെന്ന് ഷെയർഖാൻ ബിഎൻപി പാരിബാസ് സിഇഒ ജയ്ദീപ് അറോറ പറഞ്ഞു. ശക്തമായ ഈ അടിത്തറയിൽ നിന്നുകൊണ്ടാണ് വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതെന്നും അദേഹം പറഞ്ഞു.

TAGS: Sharekhan |