April 2024
ഗവേഷണ റിപ്പോര്‍ട്ടില്‍ ഇഎസ്ജി റേറ്റിംഗുകള്‍ ഉള്‍പ്പെടുത്താന്‍ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ മോണിംഗ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കുന്നു
Posted on: October 26, 2021
കൊച്ചി : ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിംഗ്, നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ കമ്പനികളുടെ ഇഎസ്ജി റേറ്റിംഗ് ലഭ്യമാക്കാനായി മോണിംഗ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും. കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിംഗ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക.
ഒരു സമ്പൂര്‍ണ ബ്രോക്കിംഗ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു. ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെയര്‍ഖാന്റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിംഗ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ സ്ഥായിയായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പിന്തുണക്കുന്നതില് ഏറെ താല്പര്യമുണ്ടെന്നും പറഞ്ഞു. ഇഎസ്ജിയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ വിലയിരുത്താന്‍ ഈ റേറ്റിങുകള്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാതൃ കമ്പനിയായ ബിഎന്‍പി പാരിബയുടെ സ്ഥായിയായ സാമ്പത്തിക രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി ഷെയര്‍ഖാനും പിന്തുടരുകയാണ്. പരിസ്ഥിതി, ഭരണ രീതികള്‍, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവ കമ്പനികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു മനസിലാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ഈ റേറ്റിങ്. അതാതു മേഖലകളിലെ കമ്പനികളെ താരതമ്യംചെയ്യാന്‍ ഇത് നിക്ഷേപകരേയും അഡൈ്വസര്മാരേയും സഹായിക്കുകയും ചെയ്യും.
TAGS: Sharekhan |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്