ഐഷര്‍ മോട്ടോഴ്‌സ് ഓഹരികള്‍ വിഭജിക്കുന്നു

Posted on: May 27, 2020

മുംബൈ : പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സ് ഓഹരികള്‍ വിഭജിക്കുന്നു. വിഭജനത്തിന്  ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി കമ്പനി സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളെ  അറിയിച്ചു.  ഓഹരി വിഭജന പ്രഖ്യാപനം വന്നതിനു പിന്നാലെ ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി വിലയില്‍ 6.32 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഒരു വര്‍ഷത്തിനിടെ 23,427 രൂപ വരെ ഉയര്‍ന്ന പത്തുരൂപ മുഖവിലയുള്ള ഐഷര്‍ മോട്ടോഴ്‌സ് ഓഹരി ചൊവ്വാഴ്ച 14,798.40 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. കമ്പനിയുടെ നാലാം ക്വാർട്ടർ
ജൂണ്‍ 12 ന് പ്രഖ്യാപിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ലിസ്റ്റ് ചെയ്ത മാതൃ കമ്പനിയാണ് ഐഷര്‍ മോട്ടോഴ്‌സ്. മോട്ടോര്‍ സൈക്കിളിനു പുറമെ സ്വീഡിഷ് കമ്പനിയായ എ. ബിയ വോള്‍വോയുമായി ചേര്‍ന്ന് അഞ്ചുടണ്‍ മുതല്‍ 55 ടണ്‍വരെ ശേഷിയുള്ള ട്രക്കുകളും ബസും കമ്പനി വിപണിയിലെത്തിക്കുന്നു.