റോയൽ എൻഫീൽഡ് 26 മിനിട്ടിനുള്ളിൽ 200 ബൈക്കുകൾ വിറ്റു

Posted on: July 18, 2015

Royal-Enfield-limited-editi

ന്യൂഡൽഹി : റോയൽ എൻഫീൽഡ് ഓൺലൈനായി 26 മിനിട്ടിനുള്ളിൽ 200 ലിമിറ്റഡ് എഡീഷൻ മോട്ടോർ സൈക്കിളുകൾ വിറ്റഴിച്ചു. മെയ് മാസത്തിൽ കമ്പനി പുറത്തിറക്കിയ ലിമിറ്റഡ് എഡീഷൻ ഡെസ്പാച്ച് മോട്ടോർ സൈക്കിളുകളാണ് store.royalenfield.com മുഖേന വില്പന നടത്തിയത്. 2.16 ലക്ഷം രൂപയാണ് ഡൽഹിയിലെ ഓൺറോഡ് പ്രൈസ്.

ഐഷർ മോട്ടോഴ്‌സിന്റെ ഭാഗമായ റോയൽ എൻഫീൽഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടർബേഡ്, കോണ്ടിനെന്റൽ ജിടി എന്നീ മോഡലുകളാണ് നിർമ്മിക്കുന്നത്. ചെന്നൈ പ്ലാന്റിന്റെ ഉത്പാദന ശേഷി ഈ വർഷം അവസാനത്തോടെ 30,000 യൂണിറ്റിൽ 50,000 യൂണിറ്റുകളായി വർധിപ്പിക്കും. ആർ & ഡി, പ്രോഡക്ട് ഡെവലപ്‌മെന്റ് തുടങ്ങിയവയ്ക്കായി കമ്പനി ഈ വർഷം 500 കോടി രൂപ മുതൽമുടക്കും.