വി-ഗാർഡ് ഓഹരിവിലയിൽ വൻകുതിപ്പ്

Posted on: August 29, 2016

V-GUARD-Product-mix-Big

കൊച്ചി : ഓഹരിവിഭജന വാർത്തയെ തുടർന്ന് വി-ഗാർഡ് ഓഹരിവിലയിൽ വൻകുതിപ്പ്. ഇന്നു രാവിലെ 1720 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരിവില 8 ശതമാനം വർധിച്ച് ഒരു വേള 1,848 രൂപയിൽ എത്തി.

വി-ഗാർഡ് ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് ഒരു രൂപയാക്കി വിഭജിക്കാൻ ജൂൺ 16 ന് ചേർന്ന ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിരുന്നു. ലിക്വിഡിറ്റി മെച്ചപ്പെടുത്താനും ചെറുകിട നിക്ഷേപകർക്ക് കൂടുതൽ പ്രാപ്യമാകാനും വേണ്ടിയാണ് ഓഹരികളുടെ മുഖവില വിഭജിക്കാൻ കമ്പനി തീരുമാനമെടുത്തത്.

ഓഗസ്റ്റ് 31 ആണ് റെക്കോർഡ് ഡേറ്റ്. ഇതേ തുടർന്നാണ് വി-ഗാർഡ് ഓഹരികളിൽ നിക്ഷേപക താത്പര്യം വർധിച്ചത്.