ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയറിന് 2,087 കോടി രൂപയുടെ വരുമാനം

Posted on: November 13, 2019

ദുബായ് : ആരോഗ്യ പരിചരണ ശൃംഖലയായ ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 2,087 കോടി രൂപയുടെ വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. 1,837 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ വരുമാനം.

അറ്റാദായം 11 കോടി രൂപയില്‍ നിന്ന് 27 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് 116 പരിഗണിച്ച ശേഷമുള്ള ലാഭം മൂന്ന് കോടി രൂപയാണ്. ഹോസ്പിറ്റല്‍ വിഭാഗത്തില്‍ നിന്ന് മാത്രം 1,143.7 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്. ക്ലിനിക്കുകളില്‍ നിന്ന് 41.8 കോടി രൂപയും ഫാര്‍മസി വിഭാഗത്തില്‍ നിന്ന് 40 കോടി രൂപയും ഇക്കാലയളവില്‍ വരുമാനം നേടി.