സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരില്‍ നിന്ന് 500 കോടി സമാഹരിക്കും

Posted on: January 11, 2019

കൊച്ചി : ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്കി പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് 500 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാനൊരുങ്ങുന്നു. എംപ്ലോയിസ് സ്‌റ്റോക് പര്‍ച്ചേസ് സ്‌കീം (ഇ എസ് പി എസ് ) പ്രകാരമാണ് ജീവനക്കാര്‍ക്ക് ബാങ്കിന്റെ ഓഹരികള്‍ നല്കുന്നത്. ഈ മാസം അവസാനത്തോടെ ഇതിനായി അനുമതി തേടുമെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കൃഷ്ണന്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.

ബോണ്ടുകള്‍, അവകാശ ഓഹരികള്‍, ക്യു ഐ പി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ മൂലധനം സമാഹരിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.

TAGS: Syndicate Bank |