സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ഓഹരി നല്‍കുന്നു

Posted on: February 27, 2019


കൊച്ചി : പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ഓഹരി നല്‍കുന്ന പദ്ധതി മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്ന് എം ഡിയും സി ഇ ഒയുമായ മൃത്യുഞ്ജയ് മഹാപത്ര പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ശതമാനം വരെ സബ്‌സിഡിയോടെയാകും ഓഹരി നല്‍കുക. താഴെത്തട്ടിലുള്ളവര്‍ക്കാകും കൂടുതല്‍ സബ്‌സിഡി. ഇതുവഴി 500 – 600 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ മാത്രം ബാങ്കിന് 18,000 കോടിയോളം ബിസിനസ് ഉണ്ടെന്നും അദേഹം പറഞ്ഞു. 450 – ഓളം ശാഖകളാണ് കേരളത്തിലുള്ളത്. മൂന്നെണ്ണം കൂടി ഉടനെ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

TAGS: Syndicate Bank |