ഓഹരിവിപണികളിൽ നേട്ടം

Posted on: February 21, 2018

മുംബൈ : ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 67.15 പോയിന്റ് ഉയർന്ന് 33,770 പോയിന്റിലും നിഫ്റ്റി 11.35 പോയിന്റ് ഉയർന്ന് 10,371 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്. പ്രധാനപ്പെട്ട ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്.

ഡോ. റെഡീസ്, ടിസിഎസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, വിപ്രോ, റിലയൻസ് തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലാണ്.

കോൾ ഇന്ത്യ, സൺ ഫാർമ, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |