ഇൻഫോസിസിന്റെ സംയോജിത അറ്റാദായത്തിൽ ഇടിവ്

Posted on: July 15, 2016

Infosys-TVM-Campus-Big

ബംഗലുരു : ജൂൺ 30 ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ ഇൻഫോസിസിന്റെ സംയോജിത അറ്റാദായത്തിൽ 4.47 ശതമാനം ഇടിവ്. അറ്റാദായം കഴിഞ്ഞ ക്വാർട്ടറിൽ (2016 ജനുവരി-മാർച്ച്) 3,597 കോടിയിൽ നിന്ന് 3,436 കോടിയായി കുറഞ്ഞു. മുൻവർഷം ഇതേകാലയളവിൽ 3028 കോടിയായിരുന്നു അറ്റാദായം.

അതേസമയം വരുമാനം ജനുവരി-മാർച്ച് ക്വാർട്ടറിനേക്കാൾ 1.4 ശതമാനം വർധിച്ച് 16,782 കോടി (16,550 കോടി)യായി. മുൻവർഷം ഇതേകാലയളവിൽ 14,354 കോടിയായിരുന്നു വരുമാനം. പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പ് വർഷത്തെ വരുമാന ഗൈഡൻസിൽ കുറവുവരുത്തി. 11.5-13.5 ശതമാനത്തിൽ നിന്ന് 10.5-12 ശതമാനമായി കുറച്ചു. ഒന്നാം ക്വാർട്ടറിൽ കമ്പനി 13,268 പുതിയ ജീവനക്കാരെ നിയമിച്ചു.