വിഎൽസിസി പബ്ലിക്ക് ഇഷ്യുവിന് സെബി അനുമതി

Posted on: January 5, 2016

VLCC-Logo-big

മുംബൈ : വിഎൽസിസി ഹെൽത്ത്‌കെയറിന്റെ 400 കോടിയുടെ പബ്ലിക്ക് ഇഷ്യുവിന് സെബി അനുമതി നൽകി. നിലവിലുള്ള ഓഹരിയുടമകളായ ഇന്ത്യാവിഷൻ ഇന്ത്യ പാർട്‌ണേഴ്‌സ്, ലിയോൺ ഇന്റർനാഷണൽ എന്നിവയ്ക്ക് 37.67 ലക്ഷം ഓഹരികൾ വരെ നൽകും. കൂടാതെ 18 ലക്ഷം ഓഹരികളിലൂടെ 100 കോടി രൂപയുടെ പ്രീ ഐപിഒ പ്ലേസ്‌മെന്റും നടത്തും.

ഐപിഒ വഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തും വെൽനെസ് സെന്ററുകൾ സ്ഥാപിക്കും. വന്ദന ലൂത്ര 1989 ൽ ആരംഭിച്ച വിഎൽസിസിക്ക് ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, സിംഗപ്പൂർ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, കെനിയ എന്നീ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, അക്‌സിസ് കാപ്പിറ്റൽ എന്നിവരാണ് മെർച്ചന്റ് ബാങ്കർമാർ. ഇഷ്യുവിന് ശേഷം ഓഹരികൾ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും.