എയർ ഇന്ത്യ ഓഹരിവില്പന : ഉപദേശകരാകാൻ 7 സ്ഥാപനങ്ങൾ

Posted on: October 26, 2017

മുംബൈ : എയർ ഇന്ത്യ ഓഹരിവില്പന ഉപദേശകരാകാൻ 7 സ്ഥാപനങ്ങൾ രംഗത്ത്. കെപിഎംജി, ബിഎൻപി പാരിബാസ്, റോത്ത്‌സ്‌ചൈൽഡ് ഇന്ത്യ, ഏണസ്റ്റ് ആൻഡ് യംഗ്, ഗ്രാന്റ് തോൺടൺ, എഡിൽവീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ഹംമുറാബി ആൻഡ് സോളമൻ പാർട്‌ണേഴ്‌സ്, സിറിൾ അമർചന്ദ് മംഗൾദാസ്, ഷാർദുൾ അമർചന്ദ് മംഗൾദാസ്, ക്രഫോർഡ് ബെയ്‌ലി ആൻഡ് കോ, ലൂത്ര ആൻഡ് ലൂത്ര, എഎൽഎംടി ലീഗൽ, ട്രൈലീഗൽ എന്നീ നിയമസ്ഥാപനങ്ങൾ ലീഗൽ അഡൈ്വസേഴ്‌സ് ആകാനും രംഗത്തുണ്ട്. എയർ ഇന്ത്യ ഓഹരിവില്പനയിലൂടെ 72,500 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.