സ്റ്റാര്‍ട്ടപ്പുകളില്‍ തൊഴിലവസരങ്ങളുമായി കെഎസ്യുഎമ്മിന്റെ ഹയറത്തോണ്‍

Posted on: September 7, 2021

കൊച്ചി : സ്റ്റാര്‍ട്ടപ്പുകളില്‍ തൊഴില്‍ തേടുന്നവര്‍ക്കും കേരളത്തിലെ മികച്ച തൊഴില്‍ നൈപുണ്യ ശേഷി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സുവര്‍ണാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ മിഷന്‍ ഹയറത്തോണ്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ മേളകളുടെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹയറത്തോണ്‍ സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ഹയറത്തോണ്‍ നടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരും മികച്ച തൊഴില്‍ നൈപുണ്യം ആഗ്രഹിക്കുന്ന സംരംഭങ്ങളും https://hireathon.startupmission.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നോളഡ്ജ് ഇക്കണോമി മിഷന്‍, അഡിഷണല്‍ സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രാം(അസാപ്) എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വേറെ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 20 ആണ്.

300 ലധികം സ്റ്റാര്‍ട്ടപ്പുകളിലായി 1000 ഓളം തൊഴിലവസരങ്ങളാണ് ഹയറത്തോണിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നിലേക്കെത്തുന്നത്. മറ്റ് നൂലാമാലകളില്ലാതെ നേരിട്ടെത്തി, വിദ്യാഭ്യാസ രേഖകള്‍ പരിശോധന, അഭിമുഖം, എന്നിവയ്ക്ക് ശേഷം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാവുന്ന രീതിയാണ് ഹയറത്തോണിന്റെ പ്രത്യേകത.

സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ തൊഴില്‍മേളകളില്‍ ഒന്നാകും ഹയറത്തോണ്‍.

 

TAGS: Kerala Startup |