മലയാളി സ്റ്റാര്‍ട്ടപ്പിന് ഇന്‍ഫോസിസ് പുരസ്‌കാരം

Posted on: February 20, 2020

ബെംഗളൂരു : മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബട്ടിനെ വികസിപ്പിച്ച മലയാളി സ്റ്റാര്‍ട്ടപ്പിന് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ആരോഹണ്‍ ഗോള്‍ഡ് പുരസ്‌കാരം (20 ലക്ഷം രൂപ), തിരുവനന്തപുരം സ്വദേശികളായ കെ. റാഷിദ്, എം. കെ. വിമല്‍ഗോവിന്ദ്, എന്‍. പി. നിഖില്‍, അരുണ്‍ ജോര്‍ജ്ജ് എന്നിവരുടെ കമ്പനി ജെന്‍ റോബട്ടിക്‌സാണു ബാന്‍ഡികൂട്ട് എന്ന റോബട് വികസിപ്പിച്ചത്.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാ മൂര്‍ത്തി, ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി എന്നിവരില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

TAGS: Kerala Startup |