ക്ലൗഡ് സെക്കിന് നാസ്‌കോം എമേർജ് 50 പുരസ്‌കാരം

Posted on: December 3, 2020

കൊച്ചി : സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ക്ലൗഡ് സെക്കിന് ഇന്ത്യയിലെ സോഫ്റ്റ്‌വേർ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ എമേർജ് 50 പുരസ്‌കാരം. സൈബർ സുരക്ഷാ വിദഗ്ധനായ രാഹുൽ ശശി 2015 ൽ ആണ് ക്ലൗഡ് സെക്ക് ആരംഭിച്ചത്.

ക്ലൗഡ് സെക്കിന്റെ എക്‌സ് വിജിൽ എന്ന സോഫ്റ്റ്‌വേറിനാണ് അവാർഡ്. ഈ വർഷം നാസ്‌കോമിന് ലഭിച്ച 700 ലേറെ നോമിനേഷുകളിൽ നിന്നാണ് ക്ലൗഡ് സെക്ക് പുരസ്‌കാരം നേടിയത്.