വനിത സ്റ്റാർട്ടപ്പ് ഉച്ചകോടി 31 ന് – സ്റ്റാർട്ട്

Posted on: October 19, 2020


കൊച്ചി: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടത്തിവരുന്ന വനിതാ സ്റ്റാര്‍ട്ട് അപ്പ് ഉച്ചകോടിയുടെ രണ്ടാംലക്കം ഒക്ടോബര്‍ 31-ന് വെര്‍ച്വലായി നടക്കും. ഇതിന് മുന്നോടിയായുള്ള ഹാക്കത്തോണ്‍, പിച്ചിംഗ് മുതലായ വിവിധ സെഷനുകള്‍ 26 മുതല്‍ സംഘടിപ്പിക്കും. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, ടൈ കേരള, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.)യുടെ വനിതാ വിഭാഗമായ ഇന്ത്യന്‍ വുമന്‍ നെറ്റ്്്വര്‍ക്ക് എന്നിവ ഈ ഉച്ചകോടിയില്‍ പങ്കാളികളാണ്. ‘സ്ത്രീകളും സാങ്കേതികവിദ്യയും’ എന്നതാണ് ഇത്തവണ ഉച്ചകോടിയുടെ പ്രമേയം. പങ്കെടുക്കാന്‍ 25-നുള്ളില്‍ https://startupmission.in/womensummit എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.