സ്റ്റാർട്ടപ്പുകൾ അധ്യാപകർക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കണം

Posted on: September 12, 2020

കൊച്ചി : സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ അധ്യാപകര്‍ക്ക് മിശ്രിത (ബ്ലെന്‍ഡഡ്) പഠനം സുഗമമാക്കാനും സ്മാര്‍ട്ട് ഫോണും മറ്റു സാങ്കേതിക ഉപകരണങ്ങളില്‍ വിദ്യാര്‍ഥികളുടെ ആശ്രിതത്വം കുറയ്ക്കാനും സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെന്ന് 63-മത് രാജഗിരി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വേഡ്കാസ്റ്റുകള്‍ തയാറാക്കുമ്പോള്‍ ഉച്ചാരണങ്ങളും വ്യാകരണ പിശകുകളും ശരിയാക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി എഡ്യൂ-സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിവിധ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് അസീസി വിദ്യാനികേതന്‍ പിന്‍സിപ്പലും സിബിഎസ്ഇ ഐസിടി അവാര്‍ഡ് ജേതാവുമായ സുമാ പോള്‍ പറഞ്ഞു. മാനസികവും ശാരീരിക ശേഷിയും ഉപയോഗിക്കേണ്ട പഠന പ്രക്രിയകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കണമെന്ന് നാഗലാന്‍ഡിലെ ക്രിസ്റ്റഫര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ലയോള ആന്റണി അഭിപ്രായപ്പെട്ടു.

സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്കായി കുറഞ്ഞ നിരക്കില്‍ പഠനോപകരണങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കണമെന്നു കെഎസ്‌ഐഡിസി അധ്യക്ഷന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു.

പള്ളിക്കുടം എഡിറ്റര്‍ ശ്രീകുമാര്‍ രാഘവന്‍ നയിച്ച ചര്‍ച്ചയില്‍ രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെ പ്രതിനിധികളും, പ്രധാന അധ്യാപകരും മറ്റും പങ്കെടുത്തു.

 

TAGS: Kerala Startups |