സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎഫ്‌സി വായ്പ

Posted on: July 27, 2020

കൊച്ചി : കേരളത്തിലെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് 2 ശതമാനം പലിശ സബ്‌സിഡിയോടെ കെഎഫ്‌സി 10 കോടിവരെയുള്ള തുക വായ്പ നല്‍കുന്നു.

കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ റജിസ്റ്റര്‍ ചെയ്തതും സംസ്ഥാനത്തിനകത്തു പ്രവര്‍ത്തിക്കുന്നതുമായ കമ്പനികള്‍ക്കാണു വായ്പ ലഭിക്കുക.