സ്റ്റാര്‍ട്ടപ്‌സ് സംരംഭകര്‍ക്കായുള്ള കെഎഫ്‌സി വെബിനാര്‍

Posted on: July 14, 2020

തിരുവനന്തപുരം : കേരള ഫിനാന്‍ഷല്‍ കോര്‍പ്പറേഷനും കേരള സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്നു ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന വെബ്‌നാര്‍ ഇന്നു രാവിലെ 10.30 നു സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ചും കോവിഡ് – 19 എന്ന മഹാമാരി മൂലം സ്റ്റാര്‍ട്ട് അപ് സ്ഥാപനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും അവരെ സഹായിക്കുന്നതിനു സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും അവലംബിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട നടപടികളും ഈ യോഗം ചര്‍ച്ച ചെയ്തു.

ചര്‍ച്ചയില്‍ ധനകാര്യ ആഢീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, കെഎഫ്‌സി സിഎംഡി സഞ്ചയ് കൗള്‍, കെഎസ്‌ഐഡിസി എംഡി ഹരികിഷോര്‍, സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, മൈ സോണ്‍ ആന്‍ഡ് മലബാര്‍ ഏയ്ഞ്ചല്‍സ് ചെയര്‍മാനായ ഷൈലന്‍ സഗുണന്‍, യൂണികോണ്‍ ഇന്ത്യ വെന്‍ചേഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ അനില്‍ ജോഷി എന്നിവര്‍ പങ്കെടുത്തു.