ബോട്ടുമായി കൈകോര്‍ത്ത് ആമസോണിന്റെ ക്രിസ്മസ് സ്റ്റോര്‍

Posted on: December 22, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് 70% വരെ കിഴിവും ഒരു ദിവസത്തിനകം വരെ ഡെലിവറിയും നല്‍കികൊണ്ട് ഡിസംബര്‍ 25 വരെ ആമസോണിന്റെ ക്രിസ്മസ് സ്റ്റോര്‍. ബോട്ടുമായി കൈകോര്‍ത്തുകൊണ്ടുള്ള ആമസോണിന്റെ ഈ ക്രിസ്മസ് സ്റ്റോറില്‍ പാര്‍ട്ടി എസ്സെന്‍ഷ്യല്‍സ്, ഇലക്ട്രോണിക്സ്, ഫാഷന്‍ ആന്റ് ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങള്‍, ഹോം ഡെക്കര്‍ എന്നിവയും മറ്റു ഉത്പ്പന്നങ്ങളും ലഭ്യമാണ്.

ക്രിസ്മസ് അലങ്കാരങ്ങള്‍, ഫെസ്റ്റീവ് ട്രീറ്റുകള്‍, കുക്കിംഗ് സപ്ലൈകള്‍, ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍, ഹാന്‍ഡ്ബാഗുകള്‍, ഫ്രാഗ്രന്‍സുകള്‍, വാച്ചുകള്‍, വസ്ത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, ക്യാമറകള്‍, സ്മാര്‍ട്ട്ഫോണുകള്‍, പാദരക്ഷകള്‍, ബോര്‍ഡ് ഗെയിമുകള്‍, അസ്സോര്‍ട്ടഡ് ചോക്ലേറ്റുകള്‍ തുടങ്ങി ലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ഫെറേറോ, കോംഫി ഹോം, പ്യുവര്‍ബേക്ക്, സാംസംഗ്, വണ്‍പ്ലസ്, ലാക്‌മെ, കെന്റ്, വാന്‍ ഹ്യൂസെന്‍, വെറോ മോഡ, മാഡെം മുതലായ ബ്രാന്‍ഡുകളില്‍ നിന്നുള്ള വിവിധ ഉത്പ്പന്നങ്ങളുടെ വിപുലമായ ഡീലുകളും ഓഫറുകളും ലഭിക്കും.

TAGS: Amazon |