റൂപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇഎംഐ പ്രഖ്യാപിച്ച് ആമസോണ്‍ പേ

Posted on: October 25, 2023

കൊച്ചി : ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാന്‍ ആമസോണ്‍ പേ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇഎംഐ പ്രഖ്യാപിച്ചു. എട്ട് പ്രമുഖ ഇഷ്യൂവിംഗ് ബാങ്കുകള്‍ മുഖേന റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഓഫര്‍ ലഭ്യമാകും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച പണമടവ് രീതിയാണ് ഇഎംഐ. നാലിലൊന്നു ഷോപ്പിംഗും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലാണ് നടന്നത്. റൂപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇഎംഐ അനുവദിച്ചത് ഷോപ്പിംഗ് സുഗമമാക്കുന്നതിന് പുറമെ ഉപഭോക്താക്കള്‍ക്ക് ലാഭവും നല്‍കുമെന്ന് ആമസോണ്‍ പേ ഇന്ത്യ ക്രെഡിറ്റ് ആന്‍ഡ് ലെന്‍ഡിംഗ് ഡയറക്ടര്‍ മായങ്ക് ജെയിന്‍ പറഞ്ഞു.

ഡിജിറ്റല്‍ പേയ്‌മെന്റ് സംബന്ധിച്ച് ഏറെ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആമസോണ്‍ പേ ലേറ്റര്‍, ആമസോണ്‍ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേമെന്റ് ഓപ്ഷനുകളാണ് ആമസോണ്‍ പേ വാഗ്ദാനം ചെയ്യുന്നത്.

TAGS: Amazon |