ലെഗ്രാന്‍ഡ് ഇന്ത്യ ‘ഓള്‍സി സ്വിച്ച് ശ്രേണി അവതരിപ്പിച്ചു

Posted on: September 9, 2023

കൊച്ചി : ഇലക്ട്രിക്കല്‍, ഡിജിറ്റല്‍ ബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ ആഗോള തലവനായ ലെഗ്രാന്‍ഡ് ഇന്ത്യ സമാനതകളില്ലാത്ത ഗുണനിലവാരവും ആകര്‍ഷകവുമായ ‘ഓള്‍സി സ്വിച്ച് ശ്രേണി അവതരിപ്പിച്ചു.

ഗുണമേന്മയെ കൂടാതെ മനോഹരമായ ഡിസൈനും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. ഒരേസമയം വിവിധ ജോലികള്‍ ചെയ്യുന്ന ഈ കാലഘട്ടത്തിലെ മള്‍ട്ടി ടാസ്‌കര്‍മാരുടെ ജീവിതം ലളിതമാക്കുന്ന രീതിയിലാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഒരിടത്ത് നിന്നു കൊണ്ട് റിമോട്ട് കണ്‍ട്രോള്‍ യൂണിറ്റ് ഉപയോഗിച്ച് നാല് ലൈറ്റുകളും ഒരു ഫാനും നിയന്ത്രിക്കാനാവും. കൂടാതെ ശബ്ദ രഹിതഅള്‍ട്രാ സോഫ്റ്റ്- ടച്ച് റോക്കര്‍ സ്വിച്ചു കളുമുണ്ട്.

ഓരോ ഉത്പന്നത്തിലും ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി സിഇഒയും എം ഡിയുമായ ടോണി ബെര്‍ലാന്‍ഡും മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ സമീര്‍ സക്‌സെനയും പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങളായി ലെഗ്രാന്‍ഡ് ഉത്പന്നങ്ങളുടെ സജീവസാന്നിധ്യമുണ്ട് ഇന്ത്യന്‍ വിപണിയിലുണ്ട്.

 

TAGS: Legrand |