ലെഗ്രാന്‍ഡ് ഇന്ത്യ, നൂതന രീതിയിലുള്ള പ്രീമിയം വയറിംഗ് ഉപകരണം ‘മീറിയസ് നെക്സ്റ്റ് ജെന്‍ ‘പുറത്തിറക്കി

Posted on: February 25, 2021

ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇലെക്ട്രിക്കല്‍, ഡിജിറ്റല്‍ ബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ലെഗ്രാന്‍ഡ് ഇന്ത്യ, നൂതന രീതിയിലുള്ള പ്രീമിയം വയറിംഗ് ഉപകരണം ‘മീറിയസ് നെക്സ്റ്റ് ജെന്‍ ‘പുറത്തിറക്കി.

ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പ്രോഡക്റ്റ് പ്രീമിയം സെഗ്മെന്റില്‍ ലെഗ്രാന്റിന്റെ പേര് ഒന്നുകൂടി ഊട്ടിയുറപ്പിക്കും എന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍ , എലെക്ട്രിഷന്മാര്‍, കണ്‍സള്‍ട്ടന്റുകള്‍, കരാറുകാര്‍ ,ഡെവലപ്പര്‍മാര്‍, സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍, റീടൈലര്‍മാര്‍ എന്നിവരെ കേന്ദ്രീകരിച്ചു ചെറുകിട, വാണിജ്യ വിഭാഗത്തെ ലക്ഷ്യമിട്ടാണ് പ്രോഡക്റ്റ് പുറത്തിറക്കിയിരിക്കുന്നത് .

ഏറെ സവിശേഷതകള്‍ അവകാശപ്പെടുന്ന പ്രോഡക്റ്റ് തെക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ കാടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ ഡാര്‍ക്‌ഫൈഡ് പ്ലേറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത് .ഏറ്റവും പുതിയ ഹോം ഡെക്കറിങ് ശൈലിയില്‍ ആണ് നിര്‍മാണം എന്നത് പ്രൊഡക്ടിനെ വേറിട്ട് നിര്ത്തുന്നു . വയര്‍ലെസ്സ് സാങ്കേതിക വിദ്യ മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താക്കള്‍ക്ക് നിയന്ത്രണം ലളിതമാക്കിയും സുരക്ഷ ശക്തമാക്കിയും ,ശബ്ദ നിയന്ത്രണം, അപ്ലിക്കേഷന്‍ നിയന്ത്രണം എന്നിവ ഉള്‍പ്പെടുന്ന iot യുടെ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പുതിയ ശ്രേണി ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് .വൈദ്യുതി ഉപയോഗം നിരീക്ഷിക്കാനും അപായ സൂചനകള്‍ ലഭിക്കാനും ഈ ഉപകരണം സഹായിക്കുന്നു .

ലെഗ്രാന്റിന്റെ iot പ്രവര്‍ത്തനക്ഷമമാക്കിയ ഹോം എവേ വയര്‍ലെസ്സ് മാസ്റ്റര്‍ സ്വിച്ച് എല്ലാ ലൈറ്റുകളും ,ഷട്ടറുകളും, സോക്കറ്റുകളും പോലുള്ള ഒന്നിലധികം കാര്യങ്ങള്‍ ഉപഭോക്താക്കള്‍ വീട്ടില്‍ ഇല്ലാതെ തന്നെ നിയന്ത്രിക്കുവാന്‍ സധിക്കുന്നു അതിനായി മൊബൈല്‍ ആപ്ലിക്കേഷനുകളും തയ്യാറാക്കിയിട്ടുണ്ട് .ഈ ശ്രേണിയിലെ എല്ലാ ഉത്പന്നങ്ങളും പുനഃക്രമീകരിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആയതിനാല്‍ ഉപഭോക്താക്കള്‍ ഇലെക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാറ്റുന്നതു്‌നെക്കുറിച്ചു ആകുലപ്പെടുകയും വേണ്ടി വരില്ല എന്നും കമ്പനി അവകാശപ്പെടുന്നു .

ലോകമെമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് -19 2020 വളരെ ദുഷ്‌കരമാക്കിയിരുന്നു .ഇത്തരം വിഷമകരമായ സാഹചര്യത്തില്‍ പോലും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുവേണ്ടി ഡിസൈനിങ് ,ടെക്‌നോളജി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഉപകരണം വിപണിയില്‍ ഇറക്കിയിരിക്കുന്നത് .പുതിയ ബ്രാന്‍ഡായ ‘മിറിയസ് നെക്സ്റ്റ് ജെന്‍ .’നൊപ്പം ഞങ്ങളുടെ പ്രീമിയം ഉല്‍പ്പന്ന ശേഖരത്തില്‍ ഒരു പുതിയ ശ്രേണി ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് ലെഗ്രാന്‍ഡ് ഇന്ത്യ സിഇഒ യും മാനേജിങ് ഡിറക്ടറുമായ ടോണി ബെര്‍ലാന്‍ഡ് പറയുന്നു.

ഉപഭോക്താക്കള്‍ നവീകരണത്തിന്റെ ഹൃദയ ഭാഗമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു അതിനാല്‍ തന്നെ അവരുടെ ആശയങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മുന്‍ഗണനകൊടുത്തു പുതിയ സാങ്കേതിക വിദ്യ കൂടി സമന്യയിപ്പിച്ചുകൊണ്ടാണ് മിറിയസ് നെക്സ്റ്റ് ജെന്‍. രൂപകല്പന ചെയ്തിരിക്കുന്നത് ലെഗ്രാന്‍ഡ് ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍സമീര്‍ സക്സേന പറയുന്നു.

ഉപഭോക്താക്കളുടെ സുരക്ഷയെ കണക്കിലെടുത്തു സില്‍വര്‍ അയോണുകളുടെ കരുത്തും ലെഗ്രാന്‍ഡ് ആന്റിബാക്ടിരിയല്‍ സവിശേഷതയും ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത് അതിനാല്‍ തന്നെ പതിവായി സ്പര്‍ശിക്കുന്ന സ്വിച്ചുകളിലും പ്ലേറ്റികളിലും ബാക്ടിരിയയുടെ വളര്‍ച്ചയെ തടയുന്നു .
5.5 ബില്യണ്‍ യുറോയുടെ ആഗോള വിറ്റുവരവുള്ള ലോകത്തെ പ്രമുഖ ഇലെക്ട്രിക്കല്‍, ഡിജിറ്റല്‍ ബില്‍ഡിംഗ് സൊല്യൂഷന്‍ പ്രൊവൈഡര്‍ കമ്പനിയാണ് ലെഗ്രാന്‍ഡ്. പ്രീമിയം വയറിംഗ് ഉപകരണങ്ങളിലും ഇന്ത്യന്‍ വിപണിയിലെ എംസിബികളിലും കമ്പനി നേതൃത്വം നല്‍കുന്നു. റെസിഡെന്റ്ഷ്യല്‍, വാണിജ്യ, വ്യാവസായിക, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളില്‍ ലെഗ്രാന്‍ഡ് ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു.

 

TAGS: Legrand |