ഇന്തോ ഏഷ്യനും ബിഎംടിസിയും വ്യാപാരസഖ്യത്തിൽ

Posted on: January 5, 2015

BMTC-and-Indi-Asian-MOU-big

ഇലക്ട്രിക്കൽ സേഫ്ടി ആൻഡ് മാനേജ്‌മെന്റ് എക്വിപ്‌മെന്റ് നിർമാതാക്കളായ ഇന്തോ ഏഷ്യനും ദുബായിലെ ബാഹ്‌റി & മാസ്‌റോയ് ട്രേഡിംഗ് കമ്പനി (ബിഎംടിസി)യും വ്യാപാരസഖ്യത്തിൽ. ഇന്തോ ഏഷ്യന്റെ ഉത്പന്നങ്ങൾ ബിഎംടിസി യുഎഇയിൽ വിതരണം ചെയ്യും. ബാഹ്‌റി & മാസ്‌റോയ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇസാം ആർ അൽ മസ്‌റോയിയും ഇന്തോഏഷ്യൻ വൈസ്പ്രസിഡന്റ് (ഇന്റർനാഷ്ണൽ മാർക്കറ്റിംഗ്) അജയ് വാലിയും ഇതു സംബന്ധിച്ച ധാരണയിലേർപ്പെട്ടു.

ഇന്തോ ഏഷ്യൻ ഉത്പന്നങ്ങൾ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ, അബുദാബി വാ്ട്ടർ ആ്ൻഡ് ഇലക്ട്രിസിറ്റി ജിഇ ലിബിയ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ബുർജ് ഖലീഫ്, ബുർജ് അൽ അരബ്, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയവയുടെ നിർമാണത്തിനുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്തത് ബാഹ്‌റി & മാസ്‌റോയ് ആണ്.