അസ്റ്റർ ഫാർമസിക്ക് എംആർഎം ബിസിനസ് അവാർഡ്

Posted on: May 28, 2015

Aster-Pharmacy-Receiving-MR

ദുബായ് : അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഭാഗമായ അസ്റ്റർ ഫാർമസിക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (എംആർഎം) ബിസിനസ് അവാർഡ്. ദുബായ് ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. മദീനത്ത് ജുമൈറയിലെ അറീനയിൽ നടന്ന ചടങ്ങിൽ ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നും അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക് ടർ അനൂപ് മൂപ്പൻ അവാർഡ് ഏറ്റുവാങ്ങി.

ബിസിനസ് വളർച്ചയ്ക്കുള്ള പ്രോത്സാഹനമാണ് എംആർഎം ബിസിനസ് അവാർഡ് എന്ന് അനൂപ് മൂപ്പൻ പറഞ്ഞു. അസ്റ്റർ ഫാർമസി പിന്തുടരുന്ന മികച്ച ബിസിനസ് ശൈലിക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് സിഇഒയും അസിസ്റ്റന്റ് വൈസ്പ്രസിഡന്റുമായ ജോബിലാൽ പറഞ്ഞു. 150 ലേറെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് അസ്റ്റർ ഫാർമസി ഓപറേറ്റ് ചെയ്യുന്നത്.