യുവി സാനിടെക്കുമായി ഓറിയന്റ് ഇലക്ട്രിക്ക്

Posted on: July 17, 2020

ഓറിയന്റ് ഇലക്ട്രിക്ക് നാലു മിനിട്ടിനകം കൊറോണ വൈറസ് ഉൾപ്പടെ എല്ലാ വൈറസുകളെയും ഹ്രസ്വ ദൂര അൾട്രാവയലറ്റ് തരംഗത്തിലൂടെ ഇല്ലാതാക്കുന്ന സാനിറ്റൈസിങ് ഉപകരണം – യുവി സാനിടെക് അവതരിപ്പിച്ചു. മൊബൈലുകൾ, വാലറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിലെ 360 ഡിഗ്രിയിലുള്ള 99.99 ശതമാനം അണുക്കളെയും ഓറിയന്റ് യുവി സാനിടെക്ക് നശിപ്പിക്കും. അൾട്രാ വയലറ്റ് അണുമുക്ത റേഡിയേഷൻ വൈറസുകളുടെ ഡിഎൻഎ, ആർഎൻഎ എന്നിവയെ ഇല്ലാതാക്കും.

ഓറിയന്റ് യുവി സാനിടെക്കിന് 34 ലിറ്റർ ശേഷിയുണ്ട്. 11 വാട്ടുകൾ വീതമുള്ള രണ്ട് യുവി വിളക്കുകളാണ് ഉപയോഗിക്കുന്നത്. പരമാവധി അണുമുക്ത പ്രസരണ ശേഷിയാണ് ഇവയ്ക്കുള്ളത്. 200 എൻഎം- 280 എൻഎം വരെ വേവ് ലെങ്ങ്ത്തിലുള്ള സൂക്ഷ്മ ജീവികളിൽ 99.99 ശതമാനത്തെയും ഇത് നാലു മിനിറ്റിൽ നശിപ്പിക്കുന്നു. ടോപ് ലോഡിംഗ് ഉപകരണമായതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്, സുരക്ഷിതവുമാണ്. വാതിൽ തുറന്നിരിക്കുന്ന ഘട്ടത്തിൽ യുവി ലൈറ്റ് തനിയെ അണയുന്നു. ഇത് യുവി രശ്മികളുടെ ചോർച്ച തടയുന്നു. എൻഎബിഎൽ ലാബിന്റെ സർട്ടിഫിക്കറ്റും പരിശോധിച്ച് ലഭ്യമാക്കുന്നുണ്ട്.

ഫ്ളിപ്പ്ക്കാർട്ടിലും ആമസോണിലും 11,999 രൂപയ്ക്ക് യുവി സാനിടെക് ലഭ്യമാണ്. ഉത്പന്നത്തിന് ഒരു വർഷത്തെയും യുവിസി ലാമ്പുകൾക്ക് ആറു മാസത്തെയും വാറണ്ടി യുവി സാനിടെക് വാഗ്ദാനം ചെയ്യുന്നു. നാലു മിനിട്ട് നീണ്ട പ്രീസെറ്റ് ടൈമറിലൂടെ യുവി-സി ലൈറ്റ് എല്ലാ വസ്തുക്കളെയും അണുമുക്തമാക്കുന്നുവെന്നും വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓറിയന്റ് ഇലക്ട്രിക് എംഡിയും സിഇഒയുമായ രാകേഷ് ഖന്ന പറഞ്ഞു.