ലോക്കൽ ഷോപ്പ്‌സ് ഓൺ പദ്ധതിയുമായി ആമസോൺ

Posted on: April 25, 2020

 ആമസോണ്‍ രാജ്യത്തെ 5000 ത്തിലധികം പ്രാദേശിക , റീട്ടെയ്ൽ വ്യാപാര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ലോക്കല്‍ ഷോപ്സ് ഓണ്‍ ആമസോണ്‍ എന്ന പദ്ധതി ആരംഭിച്ചു .

ഇ-കൊമേഴ്‌സ് ആനുകൂല്യം പ്രാദേശിക, ചെറു കിട കച്ചവടക്കാര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സാന്നിധ്യം കൊണ്ട് സാധരണയില്‍ കവിഞ്ഞുള്ള ഉപഭോക്ത്താക്കളില്‍ എത്തിച്ചേരാനാകും .ആമസോണ്‍ അതിന്റെ സാങ്കേതിക, പരിശീലന കഴിവുകള്‍ ഉപയോഗപ്പെടുത്തി ചെറുകിട കച്ചവടക്കാരെ ഓണ്‍ ലൈന്‍ വില്‍പ്പനക്ക് സജ്ജമാക്കും .

ലോക്കല്‍ ഷോപ്സ് ഓണ്‍ ആമസോണ്‍ ല്‍ ചേരുന്ന കടയുടമകള്‍ക്കു നഗരത്തിനകത്തു വേഗത്തില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യാനാകും. ഇത് കൂടാതെ സ്ഥല ലഭ്യത അനുസരിച്ചു ഈ കടകള്‍ക്കു ഡെലിവറി , പിക്ക് അപ്പ് പോയിന്റുമായി മാറാനുമാകും . ‘ആമസോണ്‍ ഈസി പദ്ധതിയില്‍ ഉപഭോകതാക്കള്‍ക്കു നേരിട്ട് എത്തിയും ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഇതിനകം 5000 ത്തിലധികം പ്രാദേശിക, റീറ്റെയ്ല്‍ കടകള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും 100 ലധികം കടകള്‍ ഈ പ്രതിസന്ധിക്കിടയില്‍ ഈ രീതിയില്‍ ബിസിനസ് നടത്തുകയും ചെയ്യുന്നു.

പ്രതിസന്ധികള്‍ പ്രയോജനപ്രദമാക്കാന്‍ കഴിയുമെന്ന് കോവിഡ് കാലം നമ്മളെ പഠിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്നതു ഉപഭോക്താക്കളെയും, വ്യാപാരികളെയും, സര്‍ക്കാരുകളെയും ഒരു പോലെ ബാധിച്ചിരിക്കുന്നത് മറികടക്കാന്‍ ‘ആമസോണ്‍’

TAGS: Amazon |