ആമസോണ്‍ ഫാഷന്‍ വാര്‍ഡ്രോബ് റീഫ്രഷ് സെയില്‍ ജൂണ്‍ 19മുതല്‍ 23വരെ

Posted on: June 19, 2019

ബംഗലുരു:  അഞ്ചാമത് വാര്‍ഡ്രോബ് റിഫ്രെഷര്‍ സെയിലിനു സമയമായി. ഈ സീസണില്‍ ആമസോണ്‍ ഫാഷണ്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയില്‍ ഏറ്റവും മികച്ച വലിയ ഓഫറുകള്‍ നല്‍കി പ്രിയപ്പെട്ട 1200ല്‍ അധികം ബ്രാന്റുകളിലെ നിത്യോപയോഗ വസ്ത്രങ്ങളുടെ മൂന്നു ലക്ഷത്തില്‍ അധികം ഡിസൈനുകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ഈ സീസണിലെ ഏറ്റവും വലിയ കാര്‍ണിവല്‍ ജൂണ്‍ 19  തുടങ്ങി ജൂണ്‍ 23  അവസാനിക്കും. 80 ശതമാനം വരെ വിലക്കിഴിവാണ്, വസ്ത്രങ്ങള്‍, വാച്ച്, അമൂല്യമായ ഫാഷന്‍ ആഭരണങ്ങള്‍, കായികാഭ്യാസ വേളയിലെ വസ്ത്രങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍, പേഴ്‌സുകള്‍, സണ്‍ഗ്ലാസുകള്‍, യാത്രാ ബാഗുകള്‍ തുടങ്ങി ഫാഷന്‍ ഉത്പന്നങ്ങളുടെ പട്ടികയിലുള്ള നിരവധി ഉത്പന്നങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നത്.

ആമസോണ്‍ ഫാഷനില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന ബ്രാന്റുകളായ ന്യൂ ബാലന്‍സ്, ഡി: എഫ്.വൈ, മദര്‍കെയര്‍, പ്യുമ, യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റണ്‍, ലിവൈസ്, ഇന്‍ക്‌സാറ്റ്, ബിബാ, വാന്‍ ഹ്യൂസന്‍, വണ്‍ 8 സെലക്ട്, അമേരികന്‍ ടൂറിസ്റ്റര്‍, ഐസ്ലി കോകോ ബൈ ഹൈഡിസൈന്‍, അമ്രപാലി, കൂടാതെ ജോയി ആലൂക്കാസ് തുടങ്ങി നിരവധി ബ്രാന്റുകള്‍ ഉള്‍പ്പെടും.

കൂടാതെ ആമസോണ്‍ ഫാഷന്‍സ് ക്യൂറേറ്റഡ് ഡിസൈന്‍ സ്റ്റോറില്‍ നിന്നു ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍, റീതു കുമാര്‍, സത്യാ പോള്‍, ആഷിമലീന, വലിയാന്‍ ബൈ നിത്യ അറോറ, എന്‍ക്രസ്റ്റഡ് ബൈ പായല്‍ സിംഗാള്‍ തുടങ്ങി 200 അധികം മികച്ച ഡിസൈന്‍മാരുടെ ഡിസൈനര്‍വിയര്‍ കൂടി ലഭ്യമാണ്.

ആമസോണ്‍ ഫാഷന്‍ വളരെ വേഗത്തിലും സുരക്ഷിതവുമായുള്ള ഡെലിവറിയും കൂടാതെ 30 ദിവസത്തിനുള്ളില്‍ റിട്ടേണ്‍സും റീഫണ്ട് പോളിസിയും ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രൈം അംഗങ്ങള്‍ക്കു സൂപ്പര്‍ഫാസ്റ്റ് ഡെലിവറിയും ഓഫര്‍ ആരംഭിക്കുന്നതിനു 12 മണിക്കൂര്‍ മുന്നെ ജൂണ്‍ 18 നു പകല്‍ 12 മണിതൊട്ടു ഓഫറുകള്‍ ആസ്വദിക്കുവാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

TAGS: Amazon |