റോഫ് സ്പാര്‍ക്കിളുമായി പിഡിലൈറ്റ്

Posted on: May 27, 2019

മുംബൈ: നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള കെമിക്കലുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയായ പിഡിലൈറ്റ് ടൈല്‍ ജോയിന്റ് ഫില്ലര്‍ ആയ റോഫ് ആര്‍ടിഎം എപ്പോക്‌സിക്കുള്ള അഡിറ്റിവ് ആയ റോഫ് സ്പാര്‍ക്കിള്‍ പുറത്തിറക്കി. മൂന്ന് ഘടകങ്ങള്‍ ഉള്ള ജോയിന്റ് ഫില്ലര്‍ ആണ് റോഫ് ആര്‍ടിഎം. വ്യത്യസ്തമായ നിരവധി നിറങ്ങളില്‍ ഇത് ലഭ്യമാണ്. മൂന്ന് ഷെയിഡുകളില്‍ ലഭിക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ അഡിറ്റിവ് ആണ് റോഫ് സ്പാര്‍ക്കിള്‍. ടൈലുകളുടെ നിറങ്ങള്‍ക്ക് അനുസരിച്ച് ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍ നിറങ്ങളില്‍ ലഭ്യമായ അഡിറ്റിവ് ഉപയോഗിക്കാം.

സെറാമിക് ടൈലിലും, വെട്രിഫൈഡ് ടൈലിലും എല്ലാം റോഫ് ആര്‍ടിഎം എപ്പോക്‌സി ഉപയോഗിക്കാം. വീടുകളിലും ഹോട്ടലുകളിലും ഷോറൂമുകളിലും എല്ലാം അനുയോജ്യമാണിത്. ബാത്ത്‌റൂം, സ്വിമ്മിംഗ്പൂള്‍ എന്നിവിടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്.

റോഫ് സ്പാര്‍ക്കിള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിസ ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് റീട്ടെയില്‍ സിഇഒ നിലേഷ് മസുംദാര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന്റെ‘ഭാഗമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റോഫ് സ്പാര്‍ക്കിള്‍ 100 ഗ്രാമിന് 550 രൂപയാണ് വില.