എ ബോണ്ട് ഓഫ് ലവ് ദേശീയ യത്‌നവുമായി പിഡിലൈറ്റ്

Posted on: August 16, 2019

കൊച്ചി: പിഡിലൈറ്റ് പുറത്തിറക്കിയിട്ടുള്ള നവീനമായ ക്രാഫ്റ്റിംഗ് പശയായ ഫെവികോള്‍ എ+, രാജ്യത്തിന്റെ വീരജവാന്മാരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനുള്ള ‘എ ബോണ്ട് ഓഫ് ലവ്’ എന്ന ദേശീയ യത്‌നത്തിന്റെ ഭാഗമായി 1.5 ലക്ഷം മനോഹരമായ പ്രത്യേക രാഖികള്‍ നിര്‍മിക്കും.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്ത്യയുമായി (എന്‍എബി) ചേര്‍ന്നാണ് ഫെവികോള്‍ എ+ രാഖി നിര്‍മിക്കുന്നത്. എന്‍എബിയിലെ അന്ധരായ സ്ത്രീകള്‍ ഫെവികോള്‍ എ+ഉം പിഡിലൈറ്റിന്റെ ടീമിന്റെ പ്രത്യേക രൂപകല്‍പ്പനയും ഉപയോഗിച്ചാണ് രാഖി നിര്‍മിക്കുന്നത്. തുന്നലിനു പകരം പശ ഉപയോഗിച്ചാണ ് അന്ധരായ സ്ത്രീകള്‍ രാഖി ഉണ്ടാക്കുന്നത്. ഇത് അവരുടെ ജോലി കൂടുതല്‍ എളുപ്പത്തിലാക്കുന്നു.

കൂടാതെ ഹാന്‍ഡ്‌മേഡ് രാഖികളും കാര്‍ഡുകളും നിര്‍മിക്കുവാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ 600 സ്‌കൂളുകളില്‍ നിന്നായി ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ രാഖി നിര്‍മാണത്തില്‍ ഏര്‍പ്പെടും. 2019 ജൂലൈയില്‍ ആരംഭിച്ച രാഖി നിര്‍മാണ പദ്ധതി ഓഗസ്റ്റില്‍ അവസാനിക്കും. ഇങ്ങനെ നിര്‍മിച്ച രണ്ടര ലക്ഷത്തോളം രാഖി രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് ജവാന്മാര്‍ക്ക് അയച്ചു നല്‍കുമെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് സിഇഒ ശന്തനു ഭഞ്ജ അറിയിച്ചു.

TAGS: Pidilite |